ആലപ്പുഴ എടത്വയിൽ ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഒരേസമയം സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കുന്നതിന്റെ സന്തോഷത്തിലാണ് നാടും ബന്ധുക്കളും. ഒറ്റ പ്രസവത്തിൽ ജനിച്ച അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നീ സഹോദരിമാരാണ് നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജി വിഭാഗത്തിൽ പ്രവേശനം നേടിയത്.
ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും, നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഈ കൊച്ചു മിടുക്കികൾ. വിദേശത്ത് ജോലി ചെയ്യുന്ന ബിബിനും കുടുംബത്തിനും ഇതൊരു ഇരട്ടി മധുരമുള്ള നിമിഷമാണ്.
ഒരേസമയം മൂന്ന് പേർ സ്കൂളിൽ പ്രവേശനം നേടിയ വാർത്ത നാട്ടുകാർക്കിടയിൽ ഏറെ കൗതുകമുണർത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

