മാനന്തവാടി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങളുടെയും മരക്കമ്പുകളുടെയും കൃത്യമായ കണക്കുകൾ കോടതിയിൽ സമർപ്പിക്കാൻ ബത്തേരി കോടതി അന്വേഷണ സംഘത്തോട് ഉത്തരവിട്ടു. നേരത്തെ 112 മരങ്ങളിൽ നിന്നായി ശേഖരിച്ച 800 തടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പോലീസ് മഹസർ സമർപ്പിച്ചിരുന്നു.
എന്നാൽ, ഇതിന് പുറമെ പിടിച്ചെടുത്ത മരങ്ങളുടെ ശിഖരങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളുടെ വിവരങ്ങൾ കൂടി ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. നിലവിൽ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് പിടിച്ചെടുത്ത മരഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
തടികൾ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ ഇടപെടൽ.
കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ മരങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും, കോടതി അത് രൂക്ഷമായ വിമർശനങ്ങളോടെ തള്ളിക്കളയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

