കൊട്ടാരക്കര വയയ്ക്കൽ സ്വദേശിനിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നു.
സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് നന്ദനയുടെ നിയമനം. ഔദ്യോഗിക പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി, നന്ദനയും സഹപ്രവർത്തകരായ പത്ത് ഉദ്യോഗസ്ഥരും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചിരുന്നു.
സന്ദർശന വേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–എന്ന് ജോസഫ് വിജയ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ തനിക്ക് വലിയ പ്രചോദനമാണ് നൽകിയതെന്ന് നന്ദന വ്യക്തമാക്കി. കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയ്ക്ക് സമ്മാനിക്കാനും നന്ദനയും സംഘവും ശ്രദ്ധിച്ചു.
വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു. 2017–19 കാലഘട്ടത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനത്തിലേക്ക് ഇവർ പ്രവേശിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

