എടത്വ: നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിൽ ഈ അധ്യയന വർഷത്തെ എൽകെജി പ്രവേശനം വേറിട്ട കാഴ്ചയായി.
ഒരേ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികളാണ് അറിവിന്റെ ലോകത്തേക്ക് തങ്ങളുടെ ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നിവരാണ് സ്കൂൾ അങ്കണത്തിൽ പ്രവേശനം നേടിയത്.
ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഈ സഹോദരിമാർ. വിദേശത്ത് ജോലി ചെയ്യുന്ന ബിബിൻ, മക്കളുടെ വിദ്യാഭ്യാസ ജീവിതത്തിലെ ഈ നിർണായകമായ തുടക്കത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു.
മൂന്ന് കുട്ടികൾ ഒരേസമയം സ്കൂളിൽ പ്രവേശനം നേടിയത് നാട്ടുകാർക്കിടയിലും വലിയ കൗതുകം ഉണർത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

