കീഴരിയൂർ കൊയ്ത്തുമ്മൽ ഭാഗത്ത് പുഴയോട് ചേർന്ന തുരുത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് വൻതോതിലുള്ള വാറ്റുകേന്ദ്രം കണ്ടെത്തിയത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. ദുർഘടമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഉദ്യോഗസ്ഥർ തുരുത്തിലെത്തിയത്.
തോടുകളും ചതുപ്പുനിലങ്ങളും പിന്നിട്ട ശേഷം പുഴ നീന്തിക്കടന്നാണ് എക്സൈസ് സംഘം ലക്ഷ്യസ്ഥാനത്ത് എത്തിയത്.
കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 2800 ലീറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
നെല്യാടി പുഴയോടു ചേർന്നുള്ള പ്രദേശത്തായിരുന്നു വ്യാജവാറ്റ് സംഘം താവളമടിച്ചിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പ്രവീൺ കുമാറിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.വിജയൻ, പ്രിവന്റീവ് ഓഫിസർ ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.വിവേക്, കെ.വൈശാഖ്, സി.പി.ജിഷ്ണു, എം.കെ.അതുൽ രാഗ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

