പത്തനംതിട്ട വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെയാണ് ഈ സേവന പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസം 23-നാണ് മെഡിക്കൽ ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഭാഗമായി സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് വിദഗ്ധ ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളി വികാരിയും സമിതിയും ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിടുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പുഷ്പഗിരി മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകളും തുടർനടപടികളും ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

