കടുത്തുരുത്തിയിൽ ബസ് ജീവനക്കാർ ദമ്പതികളെ മർദിച്ചതായി പരാതി. അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനി രജീഷ സജീവാണ് ഇതുസംബന്ധിച്ച് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ്വിൽ ബസിലെ ജീവനക്കാർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12:15-ഓടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവത്തിന്റെ തുടക്കം.
രജീഷയും ഭർത്താവ് സജീവുമടങ്ങുന്ന കുടുംബം കോട്ടയത്തുനിന്ന് ഈ ബസിൽ യാത്ര ചെയ്യുകയായിരുന്നു. കടുത്തുരുത്തിയിൽ ബസ് എത്തിയ ഉടൻ തന്നെ ബസ് മുന്നോട്ടെടുക്കുന്നതിനായി ജീവനക്കാർ ബഹളം വെക്കുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഇറങ്ങേണ്ട കുട്ടിയെ ഇറക്കാൻ സമയം നൽകണമെന്നാവശ്യപ്പെട്ട് സജീവും രജീഷയും ജീവനക്കാരുമായി സംസാരിച്ചതോടെ തർക്കമായി.
കുട്ടി ബസിൽ നിന്ന് താഴെയിറങ്ങിയതിന് പിന്നാലെ, ബസിലെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെ മർദിക്കുകയായിരുന്നു. ഈ സമയം മർദനം തടയാൻ ശ്രമിച്ച രജീഷയ്ക്കും മർദനമേറ്റതായാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ കടുത്തുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

