കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണശ്രമത്തിനിടെ സുരക്ഷാ ജീവനക്കാരനു നേരെ വധശ്രമം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തുകടന്ന മോഷ്ടാവ്, മുറിക്കുള്ളിൽ വിശ്രമിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പൂട്ടിയിട്ട ശേഷമാണ് അക്രമം നടത്തിയത്.
പിക്കാസുമായി എത്തിയ പ്രതി, വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
തുടർന്ന് ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കവരുകയായിരുന്നു. ഏകദേശം 20,000 രൂപയോളം മോഷണം പോയതായാണ് പ്രാഥമിക വിവരം.
ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരം തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി മോഷ്ടാവുമായി ഏറ്റുമുട്ടി. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” വൈഷ്ണവ് വ്യക്തമാക്കി.
ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം മോഷ്ടാവ് മതിലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന രണ്ട് ടോർച്ചുകൾ കണ്ടെടുത്തിട്ടുണ്ട്.
ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മോഷ്ടാവും സുരക്ഷാ ജീവനക്കാരനും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

