കൊട്ടാരക്കര സ്വദേശിനിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക സേവനമാരംഭിക്കുന്നു.
സേലത്താണ് നന്ദനയുടെ ആദ്യ നിയമനം. ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ചുമതലയേൽക്കുന്നതിന് മുന്നോടിയായി, സ്വന്തം ബാച്ചിലുള്ള പത്ത് പേർക്കൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടെ തമിഴ്നാട് മുഖ്യമന്ത്രി നൽകിയ ഉപദേശം വലിയ പ്രചോദനമായെന്ന് നന്ദന വ്യക്തമാക്കി. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന. കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം അദ്ദേഹം നന്ദനയ്ക്കും സംഘത്തിനും സമ്മാനിച്ചു.
വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നന്ദന പ്രതികരിച്ചു. കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ 2017-19 ബാച്ച് വിദ്യാർഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സിവിൽ സർവീസ് പരിശീലനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ നന്ദന ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

