തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വദേശി ജി.പി. നന്ദന, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നേരിൽ സന്ദർശിച്ചു.
പരിശീലനം പൂർത്തിയാക്കി ഔദ്യോഗിക ചുമതലയേൽക്കുന്നതിന് മുന്നോടിയായി തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥർക്കൊപ്പമാണ് നന്ദന വിജയ്യെ കാണാനെത്തിയത്. സന്ദർശന വേളയിൽ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയ്ക്ക് സമ്മാനമായി നൽകി.
വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് നന്ദന കൂട്ടിച്ചേർത്തു. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–വിജയ്യുടെ ഈ വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനമായെന്ന് നന്ദന വ്യക്തമാക്കി. കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ 2017-19 കാലയളവിൽ പ്ലസ് ടു വിദ്യാർഥിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

