തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇന്ന് നടക്കും. സഭയിലെ അംഗബലം പരിഗണിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
എൽഡിഎഫ് സ്ഥാനാർത്ഥിയായി എസി മൊയ്തിനും, ബിജെപി സ്ഥാനാർത്ഥിയായി ബി ബി ഗോപകുമാറും മത്സരരംഗത്തുണ്ട്. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്.
ഇന്ന് രാവിലെ 9 മണിക്ക് സഭയ്ക്കുള്ളിൽ വോട്ടെടുപ്പ് ആരംഭിക്കും. അംഗങ്ങളുടെ ഇരിപ്പിട
ക്രമമനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുക. ഇതനുസരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ആയിരിക്കും ആദ്യമായി വോട്ട് രേഖപ്പെടുത്തുക.
വോട്ടെടുപ്പിന് ശേഷം ഫലപ്രഖ്യാപനം നടക്കും. തുടർന്ന്, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് ആനയിക്കും.
നിയമസഭാ നടപടികളുടെ ഭാഗമായി ഈ മാസം 23 മുതൽ 28 വരെ സഭ ചേരില്ല. ഈ മാസം 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും.
ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

