പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഭരണകാലാവധി പൂർത്തിയായതോടെ, നീണ്ട എട്ടു വർഷമായി തുടർന്നുപോന്ന അപൂർവ വ്രതത്തിന് വിരാമമിട്ട് തൊടുപുഴ നെയ്യശ്ശേരി സ്വദേശി.
കാഞ്ഞിരക്കുഴിയിൽ കെ.കെ. പ്രദീപ് (40) ആണ് എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം തന്റെ താടിയും മുടിയും വെട്ടിമാറ്റിയത്.
2018-ൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ്, സംസ്ഥാനത്ത് പിണറായി വിജയൻ ഭരണം അവസാനിക്കുന്നത് വരെ മുടിയും താടിയും മുറിക്കില്ലെന്ന് പ്രദീപ് പ്രതിജ്ഞയെടുത്തത്. ഈ വ്രതത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തോളം സ്വന്തം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പഭക്തരെ ഏകീകരിക്കാൻ പ്രദീപ് ശ്രമിച്ചിരുന്നു.
ഇന്നലെ തന്റെ നീണ്ട താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് അദ്ദേഹം വ്രതം പൂർത്തിയാക്കി.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നാട്ടുകാർക്ക് പായസ വിതരണവും നടത്തിയിരുന്നു. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ അസുഖത്തെ തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

