പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നതെങ്കിലും, ഈ വാദത്തെ പൂർണ്ണമായും തള്ളിക്കളയുകയാണ് മരിച്ച സോനയുടെ കുടുംബം.
സോന ഒരിക്കലും ഇത്തരമൊരു കടുംകൈ ചെയ്യില്ലെന്ന് മാതാവ് വസന്ത വ്യക്തമാക്കി. സംഭവദിവസം പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങിയത് സോനയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ചതിനെത്തുടർന്നാണ് ഇത് ചെയ്തതെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്.
സംഭവദിവസം രാവിലെ 10.30-ന് താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, അസ്വസ്ഥതകളൊന്നുമില്ലാതെ സന്തോഷവതിയായാണ് സംസാരിച്ചതെന്നും വസന്ത പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു.
ഗർഭകാലത്തുള്ള ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസത്തോളം പാലേരിയിലെ വീട്ടിലായിരുന്നു സോന താമസിച്ചിരുന്നത്. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ രജിൻ ലാൽ സോനയെ തിരികെ കൊണ്ടുപോവുകയായിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. ഇതിനിടെ, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളുമായി രംഗത്തെത്തി.
മകന്റെ മേൽ മാത്രം കുറ്റം കെട്ടിവെക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

