പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിൽ പൊലീസ് പ്രാഥമികമായി ആത്മഹത്യയെന്ന നിഗമനത്തിലെത്തിയിട്ടുണ്ടെങ്കിലും, മരിച്ച സോനയുടെ കുടുംബം ഇത് പൂർണമായും തള്ളിക്കളയുകയാണ്.
സംഭവം നടന്ന ദിവസം രാവിലെ 10.30-ഓടെ സോന തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് മാതാവ് വസന്ത വ്യക്തമാക്കി. കാര്യമായി പ്രശ്നങ്ങളൊന്നുമില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്നുമാണ് സോന അന്ന് അറിയിച്ചത്.
ഗർഭകാലത്തുള്ള ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസമായി പാലേരിയിലെ സ്വന്തം വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് തിരികെ കൊണ്ടുപോയത്. സോനയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നും കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച വസന്ത, തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
പെട്രോൾ പമ്പിലെത്തി ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അത് രജിൻ ലാൽ പറഞ്ഞു വാങ്ങിപ്പിച്ചതാകാനാണ് സാധ്യതയെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ പിതാവ് രാജൻ വ്യത്യസ്തമായ ആരോപണവുമായി രംഗത്തെത്തി.
തന്റെ മകനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാജൻ പറഞ്ഞു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്നാണ് അദ്ദേഹം ആരോപിച്ചത്. ഇരു കുടുംബങ്ങളുടെയും പരസ്പര വിരുദ്ധമായ ആരോപണങ്ങൾ കേസിൽ നിർണ്ണായകമായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

