ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐ.
ഗവർണറുമായി തർക്കമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സംഘടന രംഗത്തെത്തിയത്. ഗവർണറുമായുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമായ തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.
ആർഷോ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട
നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് തങ്ങൾ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഗവർണറുമായി ഉള്ളത് വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ല.
ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിലാണ് തർക്കമെന്ന് എസ്.എഫ്.ഐ.
സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. കേരളത്തിലെ ഇപ്പോഴത്തെ ഗവർണറും അതിൽ നിന്ന് പിന്നോട്ടു പോയിട്ടില്ല. സർവകലാശാലകൾ സംഘപരിവാർ വൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്നും എസ്.എഫ്.ഐ ചോദിക്കുന്നു.
ഗവർണറുടെ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്നതാണെന്നും ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

