തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി കൊട്ടാരക്കര സ്വദേശി ജി.പി. നന്ദന ഔദ്യോഗിക ചുമതലയേൽക്കുന്നു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, തന്നോടൊപ്പം നിയമനം ലഭിച്ച പത്ത് സഹപ്രവർത്തകർക്കൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ സന്ദർശിച്ചിരുന്നു.
മുഖ്യമന്ത്രിയിൽ നിന്നും തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് നന്ദന പ്രതികരിച്ചു. “യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക” എന്ന് ജോസഫ് വിജയ് തങ്ങളോട് പറഞ്ഞതായി നന്ദന കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് നന്ദനയും സംഘവും സമ്മാനമായി നൽകി.
കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിലാണ് നന്ദനയുടെ താമസം. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന നന്ദന, കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

