പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച സോനയുടെ കുടുംബം രംഗത്തെത്തി.
സോന ആത്മഹത്യ ചെയ്യില്ലെന്നും, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സോനയുടെ അമ്മ വസന്ത ആരോപിച്ചു. പേരാമ്പ്രയിലെ ഇന്ധന പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത് സോനയാണെങ്കിലും, അത് രജിൻ ലാൽ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാകാനാണ് സാധ്യതയെന്ന് വസന്ത വ്യക്തമാക്കി.
സംഭവം നടന്ന ദിവസം രാവിലെ 10.30-ഓടെ സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്ന് അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് അറിയിച്ച സോന, ഗർഭകാലവുമായി ബന്ധപ്പെട്ട
ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസമായി പാലേരിയിലെ വീട്ടിലായിരുന്നു. തുടർന്ന് ഗൾഫിൽ നിന്ന് തിരിച്ചെത്തിയ രജിൻ ലാൽ സോനയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും, മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു. മറുഭാഗത്ത്, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങൾ നിഷേധിച്ചു.
സംഭവത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും തന്റെ മകന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്”– എന്ന് രാജൻ ആരോപിച്ചു. പോലീസ് കേസിൽ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

