പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത മാറാതെ തുടരുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ കുടുംബം പൂർണ്ണമായും തള്ളിക്കളഞ്ഞു.
പെട്രോൾ വാങ്ങിയത് സോനയാണെന്നിരിക്കിലും, അവൾ ഒരിക്കലും അത്തരമൊരു കടുംകൈ ചെയ്യില്ലെന്ന് സോനയുടെ മാതാവ് വസന്ത വ്യക്തമാക്കി. ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ചതുകൊണ്ടായിരിക്കാം സോന പെട്രോൾ വാങ്ങിയതെന്നാണ് കുടുംബത്തിന്റെ സംശയം.
സംഭവം നടന്ന ദിവസം രാവിലെ 10.30-ന് സോന താനുമായി സംസാരിച്ചിരുന്നതായി വസന്ത വെളിപ്പെടുത്തി. യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പു നൽകിയ സോന, രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു.
ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് രണ്ട് മാസം സോനയെ പാലേരിയിലെ വീട്ടിൽ നിർത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സോനയെ തിരികെ കൂട്ടിക്കൊണ്ടുപോയത്.
കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായും തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനിടെ, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ മറുവാദവുമായി രംഗത്തെത്തി.
തന്റെ മകന്റെ മേൽ മാത്രം കുറ്റം കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ” സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്നാണ് രാജൻ ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

