കാസർകോട് ജില്ലയിലെ സുപ്രധാന ഗതാഗത പാതയായ ചെർക്കള – കല്ലട്ക്ക റോഡ് നവീകരിക്കുന്നതിനായുള്ള 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നൽകി. സംസ്ഥാനത്തെ കിഫ്ബി പദ്ധതികളുടെ ഭാവി നടപടികൾ സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയായ കിഫ്ബി പദ്ധതികളുടെ തുടർനടപടികൾ സംബന്ധിച്ച സർക്കാർ നിലപാട് ഈ മാസം 27-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. കർണാടക അതിർത്തി പങ്കിടുന്ന ഈ പാതയുടെ ശോച്യാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചിരുന്നു.
ബിറ്റുമിൻ കോൺക്രീറ്റ് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിനാണ് 29.83 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി റോഡിലെ കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഈ പാതയിലൂടെയുള്ള യാത്രാസൗകര്യം അതീവ ദുഷ്കരമാകുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

