കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന മോഷണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണശ്രമം നടന്നത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തുകടന്ന അക്രമി, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ മുറിക്കുള്ളിലാക്കി പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്.
പിക്കാസുമായി എത്തിയ പ്രതി, വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കുകയും മേശവലിപ്പ് കുത്തിത്തുറന്ന് പണം കവരുകയുമായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർനടപടികളിൽ ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം മോഷ്ടിച്ചു. ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
മോഷണത്തിനിടെ ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി. തുടർന്ന് മോഷ്ടാവും ജീവനക്കാരനും തമ്മിൽ സംഘർഷമുണ്ടായി.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പ്രതി പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന രണ്ട് ടോർച്ചുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

