അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ട് സുഹൃത്തുക്കളെ വളപട്ടണം പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. ഇവർക്കെതിരെയുള്ള നിയമനടപടികളുടെ ഭാഗമായി എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സാമൂഹ്യമാധ്യമങ്ങളിലെ പേജുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ തുടർച്ചയെന്നോണം, അർജുൻ ആയങ്കിയുമായി ബന്ധമുള്ള അഞ്ച് പേരെ തിരുവനന്തപുരം ജില്ലയിലെ തുമ്പ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഈ അറസ്റ്റുകൾ. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
നിലവിൽ അർജുൻ ആയങ്കിക്കെതിരെ കേരളത്തിലാകെ ആകെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

