തമിഴ്നാട് കേഡറിൽ സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി. നന്ദന, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി, ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥർക്കൊപ്പമാണ് നന്ദന മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സന്ദർശനവേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–എന്ന് ജോസഫ് വിജയ് നന്ദനയോടും സംഘത്തോടും പറഞ്ഞു. താരത്തിന്റെ വാക്കുകൾ വലിയ പ്രചോദനമാണ് നൽകിയതെന്ന് നന്ദന പ്രതികരിച്ചു.
കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം വിജയിക്ക് സമ്മാനമായി നൽകി. വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നന്ദന വ്യക്തമാക്കി.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇവർ സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

