കാസർകോട് ജില്ലയിലെ ഗതാഗത മേഖലയിൽ നിർണായകമായ ചെർക്കള – കല്ലട്ക്ക റോഡ് നവീകരണത്തിന് 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നൽകി. സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്കായി മാറ്റിവെച്ചിരുന്ന കിഫ്ബി പദ്ധതികളിൽ മുൻഗണന നൽകിയാണ് ഈ റോഡ് വികസനത്തിന് അനുമതി ലഭ്യമാക്കിയത്.
നിലവിൽ ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതികളുടെ തുടർനടപടികൾ സംബന്ധിച്ച് ഈ മാസം 27-ന് സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. സംസ്ഥാനാന്തര പാതയായ ഈ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു.
ഇതിനെത്തുടർന്നാണ് പദ്ധതിക്ക് അടിയന്തര അനുമതി ലഭിച്ചത്. 29.83 കോടി രൂപ ചെലവിൽ ബിറ്റുമിൻ കോൺക്രീറ്റിങ് നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

