ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശിയായ മുത്തു (75) ചികിത്സയിലിരിക്കെ അന്തരിച്ചു. മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സഹോദരിയെ പിതാവ് ശാസിച്ചതുമായി ബന്ധപ്പെട്ട് മകൻ സുനിൽ (35) പ്രകോപിതനാവുകയും തർക്കമുണ്ടാകുകയും ചെയ്തു.
ഈ തർക്കത്തിനിടെ കൈക്കോട്ട് ഉപയോഗിച്ച് പിതാവിനെ വെട്ടുകയായിരുന്നുവെന്ന് ആലത്തൂർ പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ വധശ്രമക്കുറ്റം ചുമത്തി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു. മരിച്ച മുത്തുവിന്റെ ഭാര്യ: ദൈവാനി.
മക്കൾ: സുമിത, സുനിൽ, സുചിത്ര. മരുമക്കൾ: സുരേഷ്, പാർഥിപൻ.
മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളാണ്. പരേതരായ കണ്ടൻ, മണിയൻ എന്നിവർ സഹോദരങ്ങളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

