ആഗോളതലത്തിൽ സാങ്കേതിക നിയമരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ ഇന്റർനാഷണൽ ടെക്നോളജി ലോ അസോസിയേഷന്റെ (iTechLaw) പുതിയ പ്രസിഡന്റായി മലയാളിയായ നിഖിൽ നരേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോയിൽ നടന്ന ഐടെക്ലോ വേൾഡ് ടെക്നോളജി ലോ കോൺഫറൻസിലായിരുന്നു ഔദ്യോഗിക സ്ഥാനാരോഹണം.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി സംഘടനയുടെ സുപ്രധാന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് നിഖിൽ നരേന്ദ്രൻ. സംഘടനയുടെ വൈസ് പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ഉന്നത ചുമതലകൾ മുൻപ് അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ബെംഗളൂരു കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഇന്ത്യയിലെ ടെക്നോളജി, മീഡിയ, ടെലികമ്മ്യൂണിക്കേഷൻ നിയമ മേഖലകളിൽ ‘ബാൻഡ് വൺ’ അംഗീകാരം നേടിയ അഭിഭാഷകനാണ് നിഖിൽ.
നിലവിൽ ട്രൈലീഗൽ എന്ന സ്ഥാപനത്തിന്റെ പങ്കാളിയായും ഡിജിറ്റൽ ഇന്നൊവേഷൻ ഗ്രൂപ്പിന്റെ തലവനായും അദ്ദേഹം പ്രവർത്തിക്കുന്നു. സാങ്കേതികവിദ്യ, നിയമസംവിധാനങ്ങൾ, മനുഷ്യജീവിതം, സമൂഹം എന്നിവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളിലും നിയമപരമായ ഇടപെടലുകളിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

