അതിരപ്പിള്ളി വഴി വാൽപാറയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനം തിരിച്ചടിയാകുന്നു. ഇ-പാസ് നിർബന്ധമാക്കിയതോടെ വാൽപാറയിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ വർഷം നവംബർ മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നത്. സംസ്ഥാനാതിർത്തി കടന്നുള്ള യാത്രകൾക്ക് ഓൺലൈൻ മുഖേനയുള്ള പാസ് നിർബന്ധമായത് വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മുൻകൂട്ടി അനുമതി തേടേണ്ടി വരുന്നതിനാൽ വാൽപാറ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന തുടരുന്നതിനാൽ മതിയായ രേഖകളില്ലാത്തവർക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

