സംസ്ഥാനത്ത് മഴ സജീവമായതോടെ കടുത്ത ചൂടിന് ശമനമുണ്ടായെങ്കിലും, ആരോഗ്യപരമായ ഒട്ടേറെ വെല്ലുവിളികളാണ് ഈ കാലാവസ്ഥയിൽ ഉയർന്നു വരുന്നത്. മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് കൊതുക് ശല്യം.
ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ മാരകരോഗങ്ങൾ പടർത്തുന്നതിൽ കൊതുകുകൾ മുഖ്യപങ്ക് വഹിക്കുന്നു. കൊതുക് കടിയേൽക്കുന്ന സാഹചര്യങ്ങളിൽ ചൊറിച്ചിലും വീക്കവും കുറയ്ക്കാനായി താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കറ്റാർവാഴയുടെ ജെൽ കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും. വീക്കം തടയുന്നതിനായി ഐസ് ക്യൂബ് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കടിയേറ്റ ഭാഗത്ത് വെക്കുന്നത് ഫലപ്രദമാണ്.
ഔഷധഗുണങ്ങൾ ഏറെയുള്ള തുളസിയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം, ആ വെള്ളത്തിൽ കോട്ടൺ തുണി മുക്കി കടിയേറ്റ ഭാഗത്ത് ഒപ്പിയെടുക്കാവുന്നതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ തേൻ കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് ചൊറിച്ചിലും വീക്കവും കുറയ്ക്കാൻ സഹായിക്കും.
കൂടാതെ, സവാള ചെറുതായി മുറിച്ച ശേഷം കടിയേറ്റ ഭാഗത്ത് വെക്കുന്നതും അസ്വസ്ഥതകൾ ഒഴിവാക്കാൻ ഉതകുന്ന മറ്റൊരു മാർഗ്ഗമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

