ഷൊർണൂർ ഗുരുവായൂരപ്പൻ നഗറിലെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് സ്വദേശി നടരാജനെ (61) ആണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലും കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുമായി മുപ്പതിലധികം കേസുകളിൽ ഇയാൾ പ്രതിയാണ്. ഏപ്രിൽ 16-ന് നടന്ന സംഭവത്തിൽ, വീടിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറും അപഹരിക്കുകയായിരുന്നു.
ഈ കേസിൽ നേരത്തെ അറസ്റ്റിലായ മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ അബ്ദുൽ സലാം, സുഹൈൽ, കാസർകോട് ആലാംകൊമ്പ് കൊപ്ര പറമ്പിൽ കെ.പി. സിദ്ധിഖ് എന്നിവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടരാജനിലേക്ക് എത്തിയത്.
മോഷണത്തിന് ശേഷം ബെംഗളൂരുവിലേക്ക് കടക്കുകയാണ് പ്രതിയുടെ പതിവ് രീതി. പൊലീസിന്റെ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപ്പെടാനായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു.
കൂടാതെ, ദിവസങ്ങൾക്കു മുൻപ് കാസർകോട് ബേക്കൽ ഭാഗത്തുനിന്ന് 45 പവൻ സ്വർണവും 35,000 രൂപയും താൻ മോഷ്ടിച്ചതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി സാജു കെ ഏബ്രഹാം, സിഐ പി.
വിഷ്ണു, എസ്ഐ കെ.പി. അശ്വിൻ, എസ്ഐമാരായ ബിനോയ് കുര്യാക്കോസ്, ബാബുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.
സജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുജി ശേഖർ, ടിന്റു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

