സൗദി അറേബ്യയിലെ ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരും. അബ്ദുൾ റഹീമിന് ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷയുടെ കാലാവധി ഇന്ന് പൂർത്തിയാവുകയാണ്.
ഈദ് അൽ ഫിത്തർ അവധിക്ക് മുൻപായി മോചന നടപടികൾ പൂർത്തിയാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് കുടുംബാംഗങ്ങളും നിയമ സഹായ സമിതിയും. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട
കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാവുന്നത്. തുടർന്ന് 2012-ൽ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു.
മരിച്ച ബാലന്റെ കുടുംബത്തിന് നൽകേണ്ട ദിയാധനമായി ഒന്നര കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപയിലേറെ) സമാഹരിച്ചതോടെയാണ് വധശിക്ഷ ഒഴിവായത്.
മലയാളികൾ ഒന്നടങ്കം നടത്തിയ വലിയ ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ തുക സമാഹരിക്കാൻ സാധിച്ചത്. ദിയാധനം കെട്ടിവെച്ചതിനെത്തുടർന്ന് വധശിക്ഷ റദ്ദാക്കിയെങ്കിലും, മറ്റ് വകുപ്പുകൾ പ്രകാരമുള്ള തടവ് ശിക്ഷ ബാക്കിയുണ്ടായിരുന്നു.
ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

