തിരുവനന്തപുരം: പതിറ്റാണ്ടിനുശേഷം അധികാരമേറ്റെടുത്ത യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചില പ്രമുഖരുടെ അസാന്നിധ്യം ശ്രദ്ധേയമായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായതിനാൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.
ആന്റണിയും, വിദേശപര്യടനത്തിലായതിനാൽ തിരുവനന്തപുരം എംപി ശശി തരൂരും ചടങ്ങിൽ പങ്കെടുത്തില്ല. മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
തങ്ങളുടെ അസൗകര്യം ഇവർ നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. 2021-ൽ നടന്ന എൽഡിഎഫ് പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സജീവസാന്നിധ്യമായിരുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇത്തവണത്തെ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
നിയുക്ത പാലക്കാട് എംഎൽഎ രമേഷ് പിഷാരടി ചടങ്ങ് നടക്കുന്ന വേദിയിൽ എത്തിയെങ്കിലും, അമിതമായ ആൾത്തിരക്കിനെത്തുടർന്ന് പന്തലിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ കാര്യമായി എത്തിച്ചേർന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

