ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന മർദ്ദന സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക.
നേരത്തെ നടന്ന മന്ത്രിസഭായോഗത്തിന് ശേഷം അന്വേഷണം എസ്.ഐ.ടി നടത്തുമെന്ന് വി.ഡി. സതീശൻ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി സമർപ്പിച്ച ശുപാർശ ആഭ്യന്തര വകുപ്പിന്റെ പരിശോധനയിലാണ്. ആഭ്യന്തര മന്ത്രിയുടെ അന്തിമ അനുമതി ലഭിച്ചതോടെ ഇന്ന് തന്നെ ഉത്തരവ് നിലവിൽ വരും.
2023 ഡിസംബറിലാണ് വിവാദമായ സംഭവം അരങ്ങേറിയത്. നവകേരള യാത്രയ്ക്കിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ.ഡി.
തോമസ് എം.എൽ.എ ഉൾപ്പെടെയുള്ളവരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങി ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന് വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗൺമാൻമാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. തുടർന്ന് രക്ഷാപ്രവർത്തനമാണ് നടന്നത് എന്നായിരുന്നു സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ, മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരമാണ് പ്രതികളായ ഗൺമാൻമാർക്കെതിരെ പോലീസ് കേസെടുക്കാൻ നടപടിയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

