ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ നിർണയിക്കുന്ന നിർണായക മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
ലക്നൗവിനെതിരായ മുൻ മത്സരത്തിൽ നിന്നും ഒരു മാറ്റം വരുത്തിയാണ് ചെന്നൈ ടീം ഇന്ന് കളിക്കുന്നത്. ഗുർജപ്നീത് സിംഗിന് പകരം സ്പിന്നർ അക്കീൽ ഹൊസൈൻ പ്ലേയിംഗ് ഇലവനിലേക്ക് ഇടംപിടിച്ചു.
മുൻ നായകൻ എം എസ് ധോണി ഇന്ന് ടീമിലില്ല. പരിശീലനത്തിനിടെ തള്ളവിരലിന് പരിക്കേറ്റതാണ് ധോണിക്ക് തിരിച്ചടിയായത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന മത്സരത്തിൽ ധോണി മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടോസിന് ശേഷം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് വ്യക്തമാക്കി. മറുവശത്ത്, ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിക്കൊണ്ടാണ് സൺറൈസേഴ്സ് ഹൈദരാബാദ് ചെന്നൈക്കെതിരെ മത്സരിക്കുന്നത്.
പോയിന്റ് പട്ടികയിൽ 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ. 14 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഹൈദരാബാദിന് പ്ലേ ഓഫ് ഉറപ്പിക്കാം. അതേസമയം, പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ചെന്നൈക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
**സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിങ് ഇലവൻ:** അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, സലിൽ അറോറ, സ്മരൺ രവിചന്ദ്രൻ, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ശിവാംഗ് കുമാർ, ഇഷാൻ മലിംഗ, സാക്കിബ് ഹുസൈൻ, പ്രഫുൽ ഹിംഗെ. **ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിങ് ഇലവൻ:** സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അകീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, സ്പെൻസർ ജോൺസൺ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

