കർണാടകയിലെ കുടഗ് ജില്ലയിലുള്ള ദുബാരെ ആനത്താവളത്തിൽ ദാരുണമായ അപകടം. ചെന്നൈ സ്വദേശിയായ തുളസി (33) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആനത്താവളത്തിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ ആനകളെ കുളിപ്പിക്കുന്നത് കണ്ടുനിൽക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കുളിക്കുന്നതിനിടെ ആനകൾ തമ്മിൽ കൊമ്പുകോർക്കുകയും തുടർന്ന് പരിഭ്രാന്തരായ കാഴ്ച്ചക്കാർ പുഴക്കരയിൽ നിന്ന് ചിതറിയോടുകയും ചെയ്തു.
ഈ സമയം അപ്രതീക്ഷിതമായി ആനകളുടെ അടുത്തേക്ക് വീണ തുളസിക്ക് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ യുവതി മരണപ്പെട്ടു.
ബന്ധുക്കളും ആനത്താവളത്തിലെ ജീവനക്കാരും രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കാൻ കർണാടക വനംവകുപ്പ് മന്ത്രി നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

