മൂലമറ്റം കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അസിസ്റ്റന്റ് എൻജിനീയറുടെ സേവനം ലഭ്യമാകാതായിട്ട് ഒരു മാസം പിന്നിടുന്നു. ഈ പ്രതിസന്ധി മൂലം അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിലെ കെഎസ്ഇബി പ്രവർത്തനങ്ങൾ പൂർണമായും അവതാളത്തിലായിരിക്കുകയാണ്.
നിലവിൽ ഇവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയറെ തൊടുപുഴ ഡിവിഷൻ ഓഫിസിലേക്ക് വർക്ക് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ നടന്ന ഈ സ്ഥലംമാറ്റം ഉന്നത ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണെന്ന സൂചനകളുണ്ട്.
പകരം ചുമതല നൽകിയ വനിതാ എൻജിനീയർ, കഴിഞ്ഞ ദിവസം മുട്ടത്ത് വൈദ്യുതി ലൈനുകൾ തകരാറിലായ സാഹചര്യത്തിൽ സ്ഥലം വിട്ടതായാണ് വിവരം. നിലവിൽ സബ് എൻജിനീയർക്കാണ് ഓഫിസിന്റെ അധിക ചുമതലയുള്ളത്.
18,700-ലധികം ഉപഭോക്താക്കളും 140 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന പ്രദേശവുമാണ് ഈ സെക്ഷൻ ഓഫിസിന്റെ പരിധിയിലുള്ളത്. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, അടിയന്തര സാഹചര്യങ്ങളിൽ സേവനം നൽകാൻ മുഴുവൻ സമയ അസിസ്റ്റന്റ് എൻജിനീയറുടെ സാന്നിധ്യം അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

