കൊല്ലം പുനലൂരില്‍ വിനോദയാത്രയ്ക്കിടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറും നെടുങ്കയം സ്വദേശിയുമായ ഡോയി മോന് ആണ് മരിച്ചത്.
സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോയി മോന്റെ ജീവന് രക്ഷിക്കാനായില്ല.
ടോയ്, ജിഷ്ണു, റഫീഖ്, അലി എന്നിവരാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്.
മരിച്ചയാളുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

