വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ വസിഷ്ഠ് എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ എ പ്ലസ് വിജയം കരസ്ഥമാക്കി. സിനിമാ ചിത്രീകരണത്തിരക്കുകൾക്കിടയിലാണ് താരം മികച്ച വിജയത്തിലേക്ക് എത്തിയത്.
പരീക്ഷാഫലം പുറത്തുവന്ന ഇന്നലെയും വസിഷ്ഠ് ലൊക്കേഷനിലായിരുന്നു. നിലവിൽ തമിഴ് ചിത്രമായ ‘സൂപ്പർ ഹീറോ’യിൽ അഭിനയിച്ചുവരികയാണ് താരം.
“മികച്ച വിജയത്തിൽ വളരെ സന്തോഷമുണ്ടെന്നു വസിഷ്ഠ് പറഞ്ഞു.” അഭിനയരംഗത്ത് മാത്രമല്ല, കലാലയ വേദികളിലും മിടുക്ക് തെളിയിക്കാൻ വസിഷ്ഠിന് സാധിച്ചിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ ചാക്യാർകൂത്തിന് എ ഗ്രേഡ് ലഭിച്ച വസിഷ്ഠ്, സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ജിയോജിബ്ര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള നിർമാണങ്ങൾക്ക് എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട്.
ടിആർകെ ഹൈസ്കൂളിലെ അധ്യാപകരായ പി. ഉമേഷും സി.
ജ്യോതിയുമാണ് മാതാപിതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

