തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച (18) രാവിലെ 10 മണിക്ക് നടക്കുന്ന സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഇതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യേണ്ടതാണ്. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ റിക്കവറി വാഹനം ഉപയോഗിച്ച് അവ നീക്കം ചെയ്യുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ 7 മണി മുതൽ നഗരത്തിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും യാത്ര ചെയ്യുന്നവർ തങ്ങളുടെ യാത്രകൾ സമയക്രമം പാലിച്ച് നേരത്തെ ആസൂത്രണം ചെയ്യേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

