അടൂർ: ജീവിതത്തിലെ പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന എ. രേവതി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി.
സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് ഈ വിദ്യാർത്ഥിനി പരീക്ഷയിൽ 6 എ പ്ലസും 2 എയും 2 ബി പ്ലസും സ്വന്തമാക്കിയത്. അടൂർ ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് രേവതി. രോഗാവസ്ഥയോടുള്ള പോരാട്ടത്തിൽ അമ്മ അഞ്ജുവിന്റെ കരുതൽ രേവതിക്ക് വലിയ പിൻബലമായി.
ആയുർവേദ ഡോക്ടറായ അഞ്ജു, മകളുടെ പഠനത്തിന് വേണ്ടി സ്വന്തം ജോലി പോലും മാറ്റിവെച്ചു. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മകൾക്കൊപ്പം ക്ലാസ് മുറികളിൽ അഞ്ജുവും ഉണ്ടായിരുന്നു.
അടൂർ ജയഭവനിൽ ആയുർവേദ ഡോക്ടറായ അഞ്ജുവിന്റെയും ഫാർമസി കോളജ് അധ്യാപകനായ അനിശ്രീയുടെയും മകളാണ് രേവതി. ജനിച്ചതിന് ശേഷം ആറാം മാസത്തിലാണ് രേവതിക്ക് രോഗം സ്ഥിരീകരിച്ചത്.
ചലനശേഷി പരിമിതമായ രേവതിക്ക് കാഴ്ചാപരമായ വെല്ലുവിളികളുമുണ്ട്. കൈകൾ ഉപയോഗിച്ചുള്ള എഴുത്തും സാധ്യമല്ല.
മണക്കാല ഗവ. യുപി സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം അടൂർ ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എത്തുകയായിരുന്നു. സ്കൂളിലെ അധ്യാപകരുടെ പിന്തുണയും രേവതിയുടെ നേട്ടത്തിൽ നിർണായകമായി.
വീൽചെയറിൽ സ്കൂളിലെത്തുന്ന രേവതിക്ക് പരീക്ഷ എഴുതാൻ സഹായിയുടെ (സ്ക്രൈബ്) സേവനവും ലഭ്യമാക്കിയിരുന്നു. തോറ്റുകൊടുക്കാൻ തയാറല്ലാത്ത മനസ്സ് കൊണ്ട് ഏത് പ്രതിസന്ധിയും തരണം ചെയ്യാം എന്ന് തെളിയിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

