ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകൾ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു. 2004 മുതൽ എംപിയായ രാഹുൽ ഗാന്ധി ഇതുവരെ 54 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംപിമാർ വിദേശയാത്ര നടത്തുന്നതിന് മൂന്നാഴ്ച മുൻപ് ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റുകളെ വിവരം അറിയിക്കണമെന്ന ചട്ടം നിലവിലുണ്ട്. ഇത് അനുമതി വാങ്ങലല്ല, മറിച്ച് വിവരമറിയിക്കലാണ്.
രാഹുൽ ഗാന്ധി വിദേശത്ത് എത്ര ദിവസം തങ്ങി എന്നും യാത്രകൾക്കായി എത്ര തുക ചെലവഴിച്ചു എന്നും വെളിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദേശ ആതിഥേയത്വം സ്വീകരിക്കുന്ന സാഹചര്യത്തിൽ, ക്ഷണിച്ച ഏജൻസിയോ സംഘടനയോ വഹിക്കുന്ന ചെലവുകൾ ‘ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിന്റെ (എഫ്സിആർഎ)’ കീഴിൽ വരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഹുൽ ഗാന്ധിയും കോൺഗ്രസും നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും വിദേശയാത്രകൾക്ക് മൂന്നു ദിവസം മുൻപെങ്കിലും ലോക്സഭാ സെക്രട്ടറിയെ വിവരമറിയിക്കണമെന്നും കിരൺ റിജിജു വ്യക്തമാക്കി. വിദേശ ആതിഥേയത്വം സ്വീകരിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തെ വിവരം ധരിപ്പിക്കണം.
തന്റെ പേരിൽ വിദേശ ഏജൻസികൾ നടത്തിയ ചെലവുകൾ എത്രയാണെന്നും ആരാണ് ക്ഷണിച്ചത് എന്നും വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ബാധകമാണെന്നും, നടപടികൾ സ്വീകരിക്കുമ്പോൾ സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കരുതെന്നും റിജിജു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

