കോഴിക്കോട് നഗരത്തിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ചില്ല് യുവതി അടിച്ചുതകർത്തതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
കട്ടപ്പനയിൽ നിന്നും മാനന്തവാടിയിലേക്ക് സർവീസ് നടത്തുന്ന ബസിലാണ് തർക്കമുണ്ടായത്. ബസ് കോഴിക്കോട് മാങ്കാവ് ഭാഗത്തെത്തിയപ്പോൾ തനിക്ക് ഇറങ്ങണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിലല്ലാതെ ബസ് നിർത്താൻ സാധിക്കില്ലെന്നും, പകൽ സമയമായതിനാൽ സ്റ്റോപ്പിലല്ലാത്ത സ്ഥലത്ത് നിർത്താൻ അനുവാദമില്ലെന്നും കണ്ടക്ടർ വ്യക്തമാക്കി.
ഈ നിർദേശം തള്ളിയ യുവതി, ഡ്രൈവർ ക്യാബിനടുത്തെത്തി ബഹളം വെക്കുകയായിരുന്നു. ഇതിനിടെ ബസിനുള്ളിലുണ്ടായിരുന്ന എമർജൻസി ഹാമർ ഉപയോഗിച്ച് യുവതി ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്തു.
തുടർന്ന് കണ്ടക്ടറുടെ നിർദേശപ്രകാരം ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സംഭവത്തെത്തുടർന്ന് മാനന്തവാടിയിലേക്കുള്ള തുടർ സർവീസ് തടസ്സപ്പെട്ടു.
തകർന്ന ചില്ലിന്റെയും മുടങ്ങിയ ട്രിപ്പിന്റെയും നഷ്ടപരിഹാരമായി 28,000 രൂപ യുവതി കെഎസ്ആർടിസിക്ക് നൽകി. ഈ തുക ഒടുക്കിയതോടെ പരാതി പിൻവലിച്ച് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.
അതേസമയം, ശുചിമുറിയിൽ പോകേണ്ട സാഹചര്യമുണ്ടായതുകൊണ്ടാണ് ബസ് നിർത്താൻ ആവശ്യപ്പെട്ടതെന്ന് യുവതി വിശദീകരിച്ചു.
സംഭവത്തിന് പിന്നാലെ തനിക്കെതിരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും യുവതി അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

