ലക്നൗവിലെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി യുവതാരം കാര്‍ത്തിക് ശര്‍മ പുറത്തെടുത്ത അര്‍ധസെഞ്ചുറി പ്രകടനമാണ് ഭേദപ്പെട്ട
സ്കോറിലെത്താന്‍ സഹായിച്ചത്. 42 പന്തുകള്‍ നേരിട്ട
കാര്‍ത്തിക് ശര്‍മ 71 റണ്‍സ് അടിച്ചുകൂട്ടി. 16 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ദുബെയുടെ ഫിനിഷിംഗ് മികവും ടീമിന് കരുത്തായി.
തുടക്കത്തില്‍ തന്നെ സഞ്ജു സാംസണും (20 പന്തില്‍ 20) നായകന് റുതുരാജ് ഗെയ്ക്വാദും (9 പന്തില്‍ 13) മടങ്ങിയത് ടീമിന് തിരിച്ചടിയായി. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും, ലക്നൗ പേസര്‍ ആകാശ് മഹാരാജ് സിംഗിന്റെ ബൗളിംഗ് പ്രഹരശേഷിക്ക് മുന്നില്‍ ചെന്നൈ ബാറ്റര്‍മാര്‍ പതറി.
പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 37 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു ചെന്നൈ. എട്ടാം ഓവറില്‍ 52-3 എന്ന സ്കോറിലേക്ക് വീണ ടീമിനെ, കാര്‍ത്തിക് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്നാണ് കരകയറ്റിയത്.
ഇരുവരും ചേര്‍ന്ന് 44 പന്തുകളില്‍ നിന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബ്രെവിസ് 16 പന്തില്‍ 25 റണ്‍സെടുത്തു.
മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ ചെന്നൈ പ്രയാസപ്പെട്ടെങ്കിലും അവസാന ഓവറുകളില്‍ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ടീമിനെ 187 എന്ന സ്കോറിലെത്തിച്ചു. ലക്നൗവിന് വേണ്ടി ആകാശ് മഹാരാജ് സിംഗ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
188 റണ്‍സാണ് വിജയലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

