തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പി.സി ജോർജിനും ഷോൺ ജോർജിനും എതിരെ നേതാക്കളുടെ രൂക്ഷ വിമർശനം. വോട്ടെണ്ണലിന് മുൻപ് ഇരുവരും സഭാ അധ്യക്ഷന്മാരെ പരസ്യമായി വിമർശിച്ചത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഇത്തരം നിലപാടുകൾ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കുന്നതിന് തടസ്സമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പാർട്ടി ഹിന്ദുത്വ നിലപാട് വെടിയണമെന്ന ഷോൺ ജോർജിന്റെ അഭിപ്രായമാണ് വിമർശനങ്ങൾക്കിടയാക്കിയത്.
ക്രിസ്ത്യൻ ഔട്ട് റീച്ച് പരിപാടികളിലൂടെ പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും നേതൃത്വം ഓർമ്മിപ്പിച്ചു. വിമർശനങ്ങൾക്ക് മറുപടി നൽകാൻ ജോർജിനും ഷോണിനും സാധിച്ചില്ല.
തൃശ്ശൂർ, പാലക്കാട്, ആറന്മുള മണ്ഡലങ്ങളിലെ തോൽവികൾ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ പരാജയത്തിന് കാരണം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതാണെന്ന വിലയിരുത്തൽ ഉയർന്നു.
മുതിർന്ന നേതാക്കൾ ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ നിർദ്ദേശിച്ചു. അതേസമയം, വി.
മുരളീധരന്റെ പ്രവർത്തനശൈലിയെയും വിജയത്തെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വി.
മുരളീധരന്റെ ജയം മികച്ച മാതൃകയാണെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

