കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിലെ (TIES) സോഷ്യൽ സയൻസ് വിദ്യാർഥികൾക്കായി എഫ്വൈയുജിപി ഇന്റേൺഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിലെ ഫാക്കൽറ്റി അംഗമായ ഡോ.
മഞ്ജുഷ കെ.എ, ‘സമൂഹത്തെ അടയാളപ്പെടുത്തൽ: സാമൂഹിക ഗവേഷണത്തിലെ ഫീൽഡ് വർക്ക്, ഓർമ, രീതിശാസ്ത്രം’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി വിദഗ്ധ പ്രഭാഷണം നടത്തി. ചരിത്രകാരന്മാരായ ആദിത്യ മുഖർജിയും മൃദുല മുഖർജിയും ചേർന്നാണ് പരിപാടിയുടെ രണ്ടാം സെഷൻ ഉദ്ഘാടനം ചെയ്തത്.
ഫീൽഡ് വർക്കിന്റെ പ്രായോഗികവും രീതിശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ച് ഡോ. മഞ്ജുഷ വിശദീകരിച്ചു.
ഇന്റർവ്യൂ ഷെഡ്യൂളുകൾ തയാറാക്കുന്ന രീതി, വാമൊഴി സാക്ഷ്യങ്ങൾ ശേഖരിക്കുമ്പോൾ പാലിക്കേണ്ട ധാർമിക നടപടിക്രമങ്ങൾ, പ്രതികരിക്കുന്നവരുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യകൾ, ജീവിത വിവരണങ്ങൾ രേഖപ്പെടുത്തുന്ന രീതികൾ, മെമ്മറി ആർക്കൈവുകളുടെ ശാസ്ത്രീയ സംരക്ഷണം എന്നിവ ചർച്ചാവിഷയമായി.
കൂടാതെ, ട്രാൻസ്ക്രിപ്ഷൻ, മെറ്റാഡാറ്റ തയാറാക്കൽ, ഡിജിറ്റൽ കാറ്റലോഗിംഗ്, സാമൂഹിക-ചരിത്ര പശ്ചാത്തലത്തിൽ വാമൊഴി സാക്ഷ്യങ്ങളെ വ്യാഖ്യാനിക്കുന്ന രീതി എന്നിവയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. ഓഡിയോ-വിഷ്വൽ റെക്കോർഡിങ് സാങ്കേതിക വിദ്യകൾ, ആർക്കൈവൽ ഡോക്യുമെന്റേഷൻ, ഇന്റർ ഡിസിപ്ലിനറി ഗവേഷണങ്ങളിൽ വാമൊഴി ചരിത്രം ഒരു ഉപകരണമായി ഉപയോഗിക്കുന്ന രീതി എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകി.
ടിഐഇഎസ് ഡയറക്ടർ പ്രഫ. പുന്നൻ കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പരിപാടിയുടെ അക്കാദമിക പ്രമേയം ഡോ.
സെബാസ്റ്റ്യൻ ജോസഫ് അവതരിപ്പിച്ചു. എൻവയോൺമെന്റൽ എൻജിനീയർ ഡോ.
ബിന്ദു ആശംസകൾ നേർന്നു. മേഘ, ആവണി തുടങ്ങിയവർ സംസാരിച്ചു.
എഫ്വൈയുജിപി ഇന്റേണുകളും ഫാക്കൽറ്റി അംഗങ്ങളും പങ്കെടുത്ത സെഷൻ, മെമ്മറി സ്റ്റഡീസ്, ഗവേഷണ രീതിശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾക്ക് വേദിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

