കണ്ണൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്നും, സംസ്ഥാന നേതൃതലത്തില്‍ നടന്ന പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം താഴെത്തട്ടിലുള്ള ഘടകങ്ങളിലും ഇത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുഡിഎഫ് സ്വീകരിച്ചത് പോലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ബഹിഷ്കരിക്കുന്ന രീതിയോട് യോജിപ്പില്ലെന്നും, ക്രിയാത്മകമായ പ്രതിപക്ഷ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ പരാജയമാണ് ഉണ്ടായതെന്നും ഇതിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, കേരളം സാമ്പത്തികമായി പാപ്പരായ സംസ്ഥാനമാണെന്ന എ.കെ.
ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രംഗത്തെത്തി.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. “സാമ്പത്തിക വെല്ലുവിളികൾ ഏറ്റെടുക്കാൻ പര്യാപ്തമായ ഖജനാവാണ് പുതിയ സർക്കാരിന് കൈമാറിയത്” എന്ന് അദ്ദേഹം കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
എ.കെ. ആന്റണിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാല്‍, “വാഗ്ദാനങ്ങൾ ഇപ്പോൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരിക്കും എന്ന നിലയിരുന്നു എകെ ആന്റണിയുടെ പ്രസ്താവന” എന്ന് വിമര്‍ശിച്ചു.
“അധികാരം ഏറ്റെടുത്ത ദിവസം നടത്തിയ പ്രസ്താവന ജനക്ഷേമ പദ്ധതികളിൽ നിന്ന് പിൻവലിയാനുള്ള മുൻകൂർ ജാമ്യം എടുക്കലാണ്” എന്നും അദ്ദേഹം ആരോപിച്ചു. “വസ്തുതകൾ മനസ്സിലാക്കി പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്” എന്നും കെ.എൻ.
ബാലഗോപാൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

