ഇടുക്കി ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാലിനു സമീപം മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ തമിഴ്നാട് വിരുദുനഗർ സ്വദേശിനികളായ സ്റ്റെല്ല മേരി (58), ഭാഗ്യജ്യോതി (50) എന്നിവരാണ് മരിച്ചത്.
വിരുദുനഗർ, അറുപ്പുകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള 28 അംഗ സംഘം മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
വ്യാഴം വൈകിട്ട് 4-ഓടെ നടന്ന സംഭവത്തിൽ, 18 സ്ത്രീകളും 4 പുരുഷന്മാരും 6 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട
ബസ്, വളവ് തിരിയാതെ കലുങ്ക് തകർത്ത് 50 അടിയിലേറെ താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
മറ്റൊരു അപകടം ചെറുതോണി തട്ടേക്കണ്ണി ഓഡിറ്റ് വണ്ണിനു സമീപമാണ് നടന്നത്. എറണാകുളത്തുനിന്നു കട്ടപ്പനയ്ക്ക് പോകുകയായിരുന്ന കൊച്ചിൻ ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു.
വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട
13 പേരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവർ: ശ്രാമ്പിക്കൽ കദീജ (67), ശ്രാമ്പിക്കൽ റംല (49), ശ്രാമ്പിക്കൽ ഫർഹാന മറിയം (7), ബിലാൽ (28), മുരുകൻ (53), ഐക്കര ഗോഡ്വിൻ (20), നോയൽ (21), ബിന്ദു ജോയി (52), മിനി (53), ഹയ (4), അംബിക (42), അമീർ (11).
ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. എതിർ ദിശയിൽനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാർ പറയുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 41 പേർ ബസിലുണ്ടായിരുന്നു. സമീപത്തെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ബസിന്റെ ഗ്ലാസുകൾ തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

