ദില്ലി റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് അബദ്ധത്തിൽ വീണ ദുപ്പട്ട തിരികെ എടുക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ട്രാക്കിലേക്ക് ഇറങ്ങിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ ഇന്തോനേഷ്യൻ യുവതി ഇന്ദഹയാണ് തനിക്കുണ്ടായ അനുഭവം വീഡിയോ സഹിതം പങ്കുവെച്ചത്. ദില്ലി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് സമീപം സെൽഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഇന്ദഹയുടെ ദുപ്പട്ട
കാറ്റിൽപ്പെട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക് വീണത്. പരിഭ്രാന്തയായി നിൽക്കുകയായിരുന്ന യുവതിയെ സഹായിക്കാനായി സമീപത്തുണ്ടായിരുന്ന ഒരു യുവാവ് ഉടൻ തന്നെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു.
ട്രെയിൻ ഏത് നിമിഷവും പുറപ്പെട്ടേക്കാം എന്ന സാഹചര്യം നിലനിൽക്കെ, ഒട്ടും മടിക്കാതെ യുവാവ് ട്രാക്കിലിറങ്ങി ദുപ്പട്ട വീണ്ടെടുത്ത് യുവതിക്ക് കൈമാറി.
ഈ സമയം മുഴുവൻ യുവതി “സോറി സോറി” എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ദുപ്പട്ട
ലഭിച്ച ശേഷം യുവാവിനെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ഇന്ദഹ സഹായം വാഗ്ദാനം ചെയ്തെങ്കിലും, അദ്ദേഹം അത് നിരസിക്കുകയും സ്വന്തം നിലയ്ക്ക് പ്ലാറ്റ്ഫോമിലേക്ക് തിരികെ കയറുകയുമായിരുന്നു. നന്ദി പ്രകടിപ്പിക്കാൻ പോലും കാത്തുനിൽക്കാതെ അദ്ദേഹം തിരക്കിലേക്ക് നടന്നു മറഞ്ഞു.
ഈ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ ഇന്ദഹ യുവാവിനെ ‘രാഹുൽ’ എന്നാണ് വിശേഷിപ്പിച്ചത്. 1998-ൽ പുറത്തിറങ്ങിയ ‘കുച്ച് കുച്ച് ഹോത്താ ഹേ’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ആ പരാമർശം.
“രാഹുൽ കൃത്യ സമയത്താണ് വന്നത്. ആരും എന്നെ ബഹുമാനിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ലെന്ന് ഞാൻ കരുതി, പക്ഷേ, അവൻ എന്നെ വളരെ പെട്ടെന്ന് സഹായിച്ചു.
വളരെ നന്ദി!” എന്നും യുവതി കുറിച്ചു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വലിയ പിന്തുണയാണ് യുവാവിന് ലഭിക്കുന്നത്.
ഒരു യഥാർത്ഥ ജീവിത നായകൻ എന്നാണ് കാഴ്ചക്കാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രവൃത്തി എന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

