രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ വർധനവ് വരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. സർക്കാരിന്റെ വീഴ്ചകൾ ജനങ്ങളുടെ മേൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയിൽ ഇത്തരമൊരു വർധനവ് രേഖപ്പെടുത്തുന്നത്.
മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്നും 126 യുഎസ് ഡോളറായി കുതിച്ചുയർന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. ലിറ്ററിന് 5 രൂപയെങ്കിലും വർധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം ലിറ്ററിന് 3 രൂപ വർധിപ്പിക്കാൻ അനുമതി നൽകിയത്.
മെയ് 15ന് തന്നെ വില വർധനവ് സംബന്ധിച്ച സൂചനകൾ പുറത്തുവന്നിരുന്നു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോൾ വില 110.75 രൂപയായി ഉയർന്നു. കോട്ടയത്ത് പെട്രോൾ ലിറ്ററിന് 109.28 രൂപയും ഡീസലിന് 98.14 രൂപയുമാണ് പുതിയ നിരക്ക്.
ഇന്ധനവിലയ്ക്കൊപ്പം സിഎൻജി വിലയിലും ലിറ്ററിന് 2 രൂപയുടെ വർധനവ് വരുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

