കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘വലയം’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യുവതാരം വിഹാൻ വിഷ്ണു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് സുധീർ സി ചക്കനാട്ടാണ്.
‘രഘുറാം’ എന്ന ദ്വിഭാഷാ ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന സുധീർ സി ചക്കനാട്ട് ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണിത്. വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആശ്രിത് സന്തോഷിന്റെ കഥയ്ക്ക് രഞ്ജിത്ത് കൃഷ്ണമോഹനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ് എസ് ആണ് നിർമ്മാണം.
ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. സബി പൗലോസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും എഡിറ്ററും നിഖിൽ ബെന്നിയാണ്.
സംഗീതം: ആൻ്റോ സ്റ്റെബിൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, കോ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: ഷാജി എൻ ജെ, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

