കേരള ക്ഷേത്ര സംരക്ഷണ സമിതി സ്ഥാപകനും ആധ്യാത്മിക ആചാര്യനുമായിരുന്ന പി. മാധവ്ജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ ‘കേരള ക്ഷേത്ര പുരസ്കാരം’ ആധ്യാത്മിക ആചാര്യനും ശ്രേഷ്ഠാചാര സഭയുടെ ആചാര്യനുമായ എം.ടി.
വിശ്വനാഥന് സമ്മാനിക്കും. ഈ മാസം 24-ന് കോഴിക്കോട് വെച്ച് നടക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അറുപതാം സംസ്ഥാന സമ്മേളന വേദിയിലാണ് പുരസ്കാര സമർപ്പണം നടക്കുക.
പ്രഫ. പി.
എം. ഗോപി, എം.
മോഹനൻ, സി. കെ.
കുഞ്ഞ്, ഡോ. വിജയരാഘവൻ, ഇ.
കുഞ്ഞിരാമൻ, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കെ. എസ്.
നാരായണൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. തലശ്ശേരി കതിരൂർ ചാലമഠത്തിൽ മാധവന്റെയും കക്കോടി മോരീക്കര കാരാട്ട് മീമ്പിടി തെക്കേടത്ത് പത്മാവതി ബ്രാഹ്മിണിയമ്മയുടെയും മകനായി ജനിച്ച എം.ടി.
വിശ്വനാഥൻ, വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ സജീവ പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിന് ഇരയായ അദ്ദേഹം, പഠനശേഷം കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ മുഴുകുകയും കണ്ണൂർ ജില്ലയിൽ മുഴുവൻ സമയ പ്രവർത്തകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
കണ്ണൂർ മണത്തണ ചാപ്പാരത്തെ ദാരപ്പിശാരരിൽ നിന്നും പൂർണ്ണ ദീക്ഷ സ്വീകരിച്ച അദ്ദേഹം, പി. മാധവ്ജി പാലിയം വിളംബരത്തിലൂടെ മുന്നോട്ടുവെച്ച ആശയങ്ങൾ സമൂഹത്തിൽ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ജാതിമത ഭേദമന്യേ എല്ലാവർക്കും ആചാരാനുഷ്ഠാനങ്ങൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ‘ശ്രേഷ്ഠാചാര സഭ’യ്ക്ക് രൂപം നൽകിയത്. കഴിഞ്ഞ 33 വർഷമായി ഈ രംഗത്ത് അദ്ദേഹം നൽകിവരുന്ന സേവനങ്ങൾ ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ശിഷ്യരിലേക്ക് വ്യാപിച്ചു കിടക്കുന്നു.
2008-ൽ സൗത്രാമണി മഹായാഗവും തുടർന്ന് 108 കുണ്ഡ ഗായത്രി മഹായജ്ഞവും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ പ്രഥമ വേദരത്ന പുരസ്കാരം, അന്നപൂർണ കർമ ശ്രേഷ്ഠ പുരസ്കാരം, വേദഭാരതി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഹരിദ്വാർ ആസ്ഥാനമായുള്ള ഗായത്രി പരിവാറിന്റെ ‘അഖണ്ഡ ജ്യോതി’ മാസികയുടെ മലയാളം പതിപ്പ് എഡിറ്ററായും അദ്ദേഹം പ്രവർത്തിക്കുന്നു. പി.
മാധവ്ജിയിൽ നിന്ന് പൂർണ്ണ ദീക്ഷ സ്വീകരിച്ച ആധ്യാത്മിക പ്രഭാഷകയും, ജില്ലാ വനിതാ ക്ഷേമ ഓഫീസറായി വിരമിച്ചയാളുമായ കെ. കെ.
വാസന്തിയമ്മയാണ് ഭാര്യ. മാധ്യമപ്രവർത്തകനും ചിത്രകാരനുമായ വി.
മിത്രനാണ് മകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

