ദില്ലിയിൽ നിന്നും എഐസിസി നിയോഗിച്ച പ്രത്യേക ചാർട്ടേർഡ് വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടും. വൈകുന്നേരം നാല് മണിയോടെ ഈ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ.
എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വിമാനത്തിൽ കേരളത്തിലെത്തും. ഇവർക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ യാത്ര ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കെസി വേണുഗോപാലിന്റെ ഓഫീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.
ഇതിനായി ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം മുദ്രവച്ച കവറിൽ എത്തിച്ച്, നിയമസഭാ കക്ഷിയോഗത്തിൽ വെച്ച് പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്.
ഇതുവരെയുള്ള നടപടിക്രമങ്ങളിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച സസ്പെൻസ് തുടരുകയാണ്. നിർണായകമായ ഈ യോഗത്തിൽ ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും.
കൂടാതെ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ സന്നിഹിതരായിരിക്കും. അതേസമയം, കെ സി വേണുഗോപാൽ ദില്ലിയിൽ തന്നെ തുടരുകയാണ്.
ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും.
ഗവർണർക്ക് പിന്തുണക്കത്ത് കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

